ബെംഗളൂരുവില്‍ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മയക്കുമരുന്നിന് അടിമയായ പ്രതി മോഷണകേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.
കമ്മനഹള്ളിക്കു സമീപം എച്ച് ആര്‍ ബി ആര്‍ ലേ ഒൗട്ടില്‍ എയര്‍ ഹോസ്റ്റസിനെ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 24കാരനായ പ്രേംകുമാറാണ് അറസ്റ്റിലായത്. ബൈക്ക് മോഷണകേസില്‍ നാലുമാസം ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ 12ന് രാത്രി മാരിയപ്പ സര്‍ക്കിളിലാണ് ഇയാള്‍ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒാടിയകലാന്‍ ശ്രമിച്ച യുവതിയുടെ മേല്‍വസ്ത്രം ഇയാള്‍ വലിച്ചുകീറിയിരുന്നു.മോഷ്ണ ബൈക്കാണ് കുറ്റകൃത്യത്തിനായി ഉപയോഗിച്ചത്.
മയക്കുമരുന്നിന് അടിമയായാ പ്രേം കുമാര്‍ ഇതിന് മുന്പ്‍ സമാനകുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. അതിക്രമത്തെ കുറിച്ച് യുവതി പരാതിപ്പെട്ടിട്ടും പ്രതിയെ പിടികൂടാന്‍ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കമ്മനഹള്ളി മേഖലയില്‍ പൊലീസ് രാത്രിപരിശോധനയും പട്രോളിങ്ങും ശക്തമാക്കി. ഇതേയിടത്തുതന്നെയാണ് പുതുവര്‍ഷരാത്രിയില്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതും