accident-lorry
  • നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി
  • രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്

തൃശൂരില്‍ ലോറി നാടോടി സംഘത്തിനിടയിലേക്ക് പാഞ്ഞുകയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്ക്. നാട്ടിക ജെ.കെ തിയറ്ററിനടുത്ത് പുലര്‍ച്ചെ നാലിനാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നുവന്ന തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

 
തൃശൂരില്‍ നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ; അഞ്ചുമരണം |Thrissur | Accident
തൃശൂരില്‍ നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ; അഞ്ചുമരണം #thrissur #accident #LatestNews
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

      ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

      ENGLISH SUMMARY:

      Five people, including two children, were killed when a lorry rammed into a group of nomads in Thrissur