ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്. ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറയുന്നു. അതേ സമയം ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ് ഇപ്പോള്‍. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറഞ്ഞിരുന്നു. Read More : ഉദ്ഘാടന വേദികളിലെ സൂപ്പര്‍ താരം ; ‘മനാഫ് ’ തിരക്കിലാണ്
മനാഫിന്‍റെ യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സ് 5 ലക്ഷം കഴിഞ്ഞു. അര്‍ജുനെ കണ്ടെത്തിയതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞിരുന്നു. ‘ഞാന്‍ അര്‍ജുനെ ഇവിടെ എത്തിച്ചശേഷം ആ യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടേയില്ല. അതിനര്‍ഥം ഇനി ഉപയോഗിക്കില്ല എന്നല്ല. ആദ്യം അങ്ങനെയാണ് ഉദ്ദേശിച്ചിരുന്നത്. മറ്റേതെങ്കിലും യൂട്യൂബര്‍ അതുപയോഗിച്ച് അതില്‍ നിന്ന് ലഭിക്കുന്ന പണം ചാരിറ്റിക്ക് ഉപയോഗിച്ചോട്ടെ എന്നായിരുന്നു കരുതിയത്. യൂട്യൂബ് ചാനലില്‍ത്തന്നെ അക്കാര്യം പറഞ്ഞിരുന്നു ’ മനാഫിന്‍റെ വാക്കുകള്‍