ഇന്‍ഡിവുഡ് എക്സെലന്‍സ് ഇന്‍ മീഡിയ അവാര്‍ഡുകള്‍ കൊച്ചിയില്‍ വിതരണം ചെയ്തു. പ്രഫഷണല്‍ എക്സെലന്‍സിനുള്ള പുരസ്കാരം മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്‍റ് വീണ പ്രസാദിനും കറസ്പോണ്ടന്‍റ് എം.ദിനുപ്രകാശിനും സമ്മാനിച്ചു. മനോരമ ന്യൂസ് ക്യാമറാമാന്‍ വി.സജീവ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഏറ്റവും മികച്ച ജനപ്രിയ പരിപാടിയുടെ നിര്‍മാതാവിനുള്ള പുരസ്കാരം മഴവില്‍ മനോരമയിലെ സീനിയര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ യമുനാ യാമിക്കാണ്. മലയാളമനോരമ സ്പെഷല്‍ കറസ്പോണ്ടന്‍റ് റെഞ്ചി കുര്യാക്കോസ് , റേഡിയോ മാംഗോ കണ്ണൂര്‍ പ്രോഗ്രാം മാനേജര്‍ ചന്തു ജഗന്നാഥന്‍ , മനോരമ ഒാണ്‍ലൈന്‍ അസിസ്റ്റന്‍റ് കണ്ടന്‍റ് പ്രൊഡ്യൂസര്‍ നിഖില്‍ സ്ക്കറിയ കോര എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെ.വി.തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, നടന്‍ വിജയ് ബാബു തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു.
Advertisement