ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയുടെ റെക്കോര്‍ഡ് ഇനി മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദറിന്. റിലീസ് ദിനമായ ഇന്നലെ ചിത്രം നാലുകോടി മുപ്പത്തിയൊന്നര ലക്ഷം രൂപയാണ് സ്വന്തമാക്കിയത്. നിര്‍മാതാവായ നടന്‍ പൃഥ്വിരാജാണ് കണക്ക് പുറത്തുവിട്ടത്.
ആരാധകരെ ത്രസിപ്പിച്ച വരവ് പാഴായില്ല. മലയാള സിനിമയുടെ ആദ്യദിന കളക്ഷനിന്റെ റെക്കോര്‍ഡ് ഇനി മെഗാസ്റ്റാറിന് സ്വന്തം. പുലിമുരുകന്‍ നേടിയ നാലുകോടി അഞ്ചുലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ദ് ഗ്രേറ്റ് ഫാദര്‍ റിലീസ് ദിനത്തില്‍ നാലുകോടി മുപ്പത്തിയൊന്നര ലക്ഷം രൂപ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഓഗസ്റ്റ് സിനിമയുടെ പ്രതിനിധി നടന്‍ പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെയാണ് കളക്ഷന്‍ കണക്കുകള്‍ വെളിപ്പെടുത്തിയത്.
സംസ്ഥാനത്തുമാത്രം 202 തിയറ്ററുകളിലാണ് ദ് ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. ഒറ്റദിവസം കൂടുതല്‍ കളക്ഷന്‍നേടിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ കസബയായിരുന്നു ഇതുവരെ മുന്നില്‍. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഹനീഫ് അദേനിയുടെ സംവിധാനമികവും ഗ്രേറ്റ് ഫാദറിന് തുണയായി. കാലികപ്രസക്തിയുള്ള വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.