മറ്റുള്ളവരെ വിദഗ്ധമായി പറ്റിച്ചു മിടുക്കരായി എന്നു ചിന്തിക്കുന്നവർ കാണാൻ യൂട്യൂബിൽ ട്രെൻഡിങ്ങായി ഇതളുകൾപ്പുറം എന്ന ഹ്രസ്വചിത്രം. ആദി ക്രിയേഷൻസ് കാനഡയുടെ ബാനറിൽ അമൽ ജോയ് അറുകുലശ്ശേരിയിലാണ് സിനിമയുടെ സംവിധാനം. പുതിയകാലത്തിന്റെയും പുതിയതലമുറയുടെയും മാറ്റങ്ങൾ സസ്പൻസോടുകൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇതളുകൾക്കപ്പുറം എന്ന ചിത്രത്തിലൂടെ.
നാം ആരെയെങ്കിലും കബളിപ്പിച്ചുവെന്ന് വിചാരിച്ച് സന്തോഷിക്കുന്ന അതേസമയത്തുതന്നെ നമ്മളും കബളിപ്പിക്കപ്പെടുകയാണെന്ന സന്ദേശം നൽകുകയാണ് ഈ ചിത്രം. ആദിക്രിയേഷന്സിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത് ചിത്രം ആണ് ഇതളുകൾക്കപ്പുറം. യഥാർഥ ജീവിതത്തിൽ സംഭവത്തെ ആസ്പദമാക്കിയെടുത്ത ഹ്രസ്വചിത്രമാണെന്ന് സംവിധായകൻ വ്യക്തമാക്കി.
പുതുമുഖങ്ങൾ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നതു മിഥുൻ മഹേഷ് ആണ്.ലിജോ ജോൺ ഛായാഗ്രഹണവും അരുൺ പി ജി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ജോയൽ ജോൺസ് ആണ്. ജയശങ്കർപിള്ള നിർമാതാവായ ചിത്രത്തിന്റെ വർക്കുകളെല്ലാം നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലാണ്. യൂട്യൂബിൽ ട്രെൻഡിങ്ങായ ചിത്രം നാലുലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.