കേരളത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ ഇനി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്. ഗ്രേറ്റ്ഫാദറിന്റെ 4.31 കോടിയെന്ന റെക്കോര്‍ഡാണ് 5.11 കോടി നേടി മാസ്റ്റര്‍പീസ് മറികടന്നത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ റോയല്‍ സിനിമാസ് പുറത്തുവിട്ട കണക്കുകള്‍ അധികരിച്ചാണ് വാര്‍ത്ത. ഇതാദ്യമായാണ് !രു മലയാള സിനിമ ആദ്യദിനം 5 കോടി ക്ലബില്‍ ഇടം നേടുന്നത്.
ചിത്രം 3 ദിവസത്തിനുള്ളില്‍ 10 കോടി നേടിയെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് നിര്‍മാതാക്കള്‍ വിശദമായ കണക്ക് പുറത്ത് വിട്ടത്. ആദ്യദിനം 5.11 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. വ്യാഴാഴ്ച റിലീസായ ചിത്രം 1255 ഷോകളിലൂടെയാണ് അപൂര്‍വ നേട്ടം കൈവരിച്ചത്.
പുതിയ പട്ടിക ഇങ്ങനെ:
ബാഹുബലി 6.27 കോടി
മെര്‍സല്‍ 6.10
മാസ്റ്റര്‍പീസ് 5.11 കോടി
ഗ്രേറ്റ്ഫാദര്‍ 4.31 കോടി
കബാലി 4.27 കോടി
പുലിമുരുകന്‍ 4.05 കോടി
വില്ലന്‍ 3.74 കോടി
സോളോ 3.72 കോടി
(കണക്കുകള്‍ക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരങ്ങളോടും ഐഎംഡിബി വെബ്സൈറ്രിനോടും കടപ്പാട്)
അപ്പോഴും കേരളത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ ബാഹുബലിയും അതുകഴിഞ്ഞ് മെര്‍സലുമാണ്.