E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബൾഗേറിയൻ താരം ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Berbatov
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നു. ബയെർ ലെവർക്യൂസൻ, ടോട്ടനം ഹോട്സ്പർ, മൊണാക്കോ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെർബറ്റോവുമായി കരാറിന്റെ അവസാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഒന്നോ രണ്ടോ ദിവസത്തിനകം കരാറിന് അന്തിമ തീരുമാനമാകും.

ഇപ്പോൾ ഒരു ക്ലബിലും കളിക്കാതെ ഫ്രീ ഏജന്റായി നിൽക്കുന്ന മുപ്പത്തിയാറുകാരൻ ബെർബറ്റോവുമായി പരിശീലകൻ റെനി മ്യൂലസ്റ്റൈൻ വഴി തന്നെയാണ് ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നത്. സർ അലക്സ് ഫെർഗൂസനു കീഴിൽ മ്യൂലസ്റ്റൈൻ യുണൈറ്റ‍ഡ് സഹപരിശീലകനായിരുന്ന കാലത്ത് ടീമിലുണ്ടായിരുന്നു ബെർബറ്റോവ്. സെർബിയൻ ഡിഫൻഡർ നെമാഞ്ച ലാകിക് പെസിച്ചുമായിട്ടും ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിട്ടുണ്ട്. ഇരുപത്ത​ഞ്ചുകാരനായ പെസിച് ഇതിനു മുൻപ് ഓസ്ട്രിയൻ ലീഗിലാണ് കളിച്ചുകൊണ്ടിരുന്നത്.

ഫിഫ്റ്റി–ഫിഫ്റ്റി

യുണൈറ്റ‍ഡിനു വേണ്ടി എല്ലാ ചാംപ്യൻഷിപ്പുകളിലുമായി അൻപതു ഗോൾ തികച്ച അൻപതാമത്തെ കളിക്കാരനാണ് ബെർബറ്റോവ്. ചെറുപ്പകാലത്ത് അലൻ ഷിയററെയും ന്യൂകാസിൽ യുണൈറ്റഡിനെയും ആരാധിച്ചിരുന്ന ബെർബറ്റോവ് ആദ്യമായി കളിച്ച മേജർ ക്ലബ് ജർമനിയിലെ ബയെർ ലെവർക്യൂസനാണ്. ലെവർക്യൂസനു വേണ്ടി 2002 ചാംപ്യൻസ് ലീഗ് ഫൈനലിലും കളിച്ച താരം ടോട്ടനം ഹോട്സ്പറിലൂടെയാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിലെത്തുന്നത്. 2008ൽ ടോട്ടനമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയതോടെ ബെർബറ്റോവിനെ ലോകമറിഞ്ഞു തുടങ്ങി. ഓൾഡ് ട്രാഫഡിലെ നാലു സീസണുകളിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. 2010–11 സീസണിൽ ലീഗിലെ ടോപ് സ്കോററുമായി.

ബ്ലാക്ക്ബേൺ റോവോഴ്സിനെതിരെ ഒരു കളിയിൽ അഞ്ചു ഗോളുകൾ നേടിയ ബെർബറ്റോവ് ഈ നേട്ടം കൈവരിക്കുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ കളിക്കാരനാണ്. 1999ൽ പതിനെട്ടാം വയസ്സിൽ ബൾഗേറിയയ്ക്കു വേണ്ടി അരങ്ങേറിയ ബെർബറ്റോവ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. 2004 യൂറോ ചാംപ്യൻഷിപ്പിലും ദേശീയ ടീം ജഴ്സിയണി‍ഞ്ഞു. 2006 മുതൽ 2010 വരെ ടീമിന്റെ ക്യാപ്റ്റനായി 78 കളികളിൽ 48 ഗോളുകളുമായി ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററാണ്.

പന്തിനെ പേടിയില്ല!

‘പന്തിനെ പേടിയുള്ള കളിക്കാരെ കണ്ടിട്ടുണ്ട്. ഞാൻ പക്ഷേ അത്തരക്കാരനല്ല. പന്തു വരും മുൻപേ എനിക്കറിയാം, എന്തു ചെയ്യണമെന്ന്...’– ബെർബറ്റോവിന്റെ ഫുട്ബോൾ ഫിലോസഫി അദ്ദേഹത്തിന്റെ ഈ വാക്കുകളിലുണ്ട്. അലസതയെന്നു വരെ പലരും കുറ്റപ്പെടുത്തിയ ഈ ശാന്തത കണ്ടിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ബെർബറ്റോവിനെ ടീമിലെടുത്തത്. വെയ്ൻ റൂണിയുടെ ചടുലതാളത്തിലുള്ള കളിക്ക് കൂട്ടായിട്ടാണ് ഫെർഗൂസൻ ടീമിൽ ബെർബറ്റോവിനെ വിന്യസിച്ചത്.

യുണൈറ്റഡിലെത്തിയ കാലത്ത് ഇതിഹാസ താരം എറിക് കാന്റണയുടെ പിൻഗാമിയായിട്ടാണ് ബെർബറ്റോവ് വാഴ്ത്തപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്ത ശൈലിയും ധൈര്യവുമായിരുന്നു കാരണം. എന്നാൽ അവസരത്തിനൊത്ത് തന്റെ ശൈലി മാറ്റുന്നതിലും ബെർബറ്റോവിനു മികവുണ്ട്. 2010ൽ ടോട്ടനമിനെതിരെ റൂണി ഇല്ലാതിരുന്ന കളിയിൽ ബെർബറ്റോവിന്റെ കളി കണ്ട് ഫുട്ബോൾ ലേഖകനായ ജയിംസ് ഡെക്കർ വിശേഷിപ്പിച്ചതിങ്ങനെ. ‘താൻ തന്നെയാണ് റൂണിയും എന്നു തീരുമാനിച്ചുറപ്പിച്ച കളിയായിരുന്നു ബെർബറ്റോവിന്റേത്...’