പാര്‍പ്പിടമെന്ന പേരില്‍ ഒരു ബോക്സ് ഉണ്ടാക്കിയാല്‍പ്പോരാ, താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടത്തോട് വൈകാരികമായ അടുപ്പം തോന്നണമെന്ന് ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് വര്‍ഷം തോറും മൂന്നു തവണ സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദി സ്ക്വയര്‍ ഫീറ്റ് പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു ടോണി ജോസഫ്. ലോകപാര്‍പ്പിട ദിനമായ ഒക്ടോബറിലെ ആദ്യതിങ്കളാഴ്ച കൊച്ചിയിലായിരുന്നു പരിപാടി. 160 കോടി ആളുകളാണ് സുസ്ഥിരവും സുരക്ഷിതവുമായ പാര്‍പ്പിടങ്ങള്‍ക്കായി ലോകമെങ്ങും കാത്തിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. എല്ലാ വര്‍ഷവും ലോകപരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലാണ് അസറ്റ് ഹോംസ് ബിയോണ്ട് ദി സ്ക്വയര്‍ ഫീറ്റ് സംഭാഷണപരമ്പര സംഘടിപ്പിച്ചു വരുന്നത്.