johny-lukose

മാധ്യമ മേഖലയിലെ മികവിന് മണപ്പുറം ഫിനാൻസുമായി ചേർന്ന് പെഗാസസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ DQ VPN IBEപുരസ്കാരം മനോരമ ന്യൂസ്, ഡയറക്ടർ, ന്യൂസ്  ജോണിലൂക്കോസിന് സമ്മാനിച്ചു. ബിസിനസ് രംഗത്തെ മികവിനുള്ള പുരസ്കാരം ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി. സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസ്സുകാർക്കുള്ള MBE അവാർഡ് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.ഹാഫിസ് റഹ്മാനും സമ്മാനിച്ചു.

 

കൊച്ചി ലെ മെറഡിയനിൽ നടന്ന ചടങ്ങിൽ പെഗാസസ് ചെയർമാൻ ഡോ.അജിത് രവി, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി നന്ദകുമാർ എന്നിവരാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മിസ് ഗ്ലാം വേൾഡ്, മിസിസ് ഗ്ലാം വേൾഡ് മത്സരങ്ങളും ചടങ്ങിനൊപ്പം സംഘടിപ്പിച്ചു.