വൈദ്യശാസ്ത്രരംഗത്തെ ആധുനിക സാങ്കേതികവിദ്യകളും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ച്ചകളും അവതരിപ്പിക്കുന്ന മെഡിഫെസ്റ്റ് 2024ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ തുടക്കമായി. ആറു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം പത്തനംതിട്ട എം.പി ആന്റോ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.

കോളജ് ക്യാംപസിലെ മൂന്നു നിലകളിൽ 150ഓളം സ്റ്റാളുകളിലായാണ് പ്രദർശനം. AI പവലിയൻ, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി ഗെയിമുകൾ തുടങ്ങിയവയ്ക്കൊപ്പം ഫൈബ്രോ സ്കാൻ, അസ്ഥിധാതു സാന്ദ്രത സ്കാൻ, ലാബ് പരിശോധനകൾ എന്നിവ സൗജന്യമായി ചെയ്യാനും സൗകര്യമുണ്ട്.

കണ്ണ്, ചെവി, മൂക്ക് എന്നിവയുടെ ഭീമാകാര മോഡലുകളിലൂടെയുള്ള യാത്രയും ശ്രദ്ധേയമാകുകയാണ്. രാവിലെ എട്ട് മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം.

ENGLISH SUMMARY:

Medifest 2024, showcasing views of the inner chambers of the human body, has commenced at Believers Church Medical College in Thiruvalla