federal-bank

TOPICS COVERED

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്‍റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ചടങ്ങില്‍ മുഖ്യാതിഥി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി എന്നിവർ ഉൾപ്പെടുന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 

 

മറൈന്‍ ഡ്രൈവില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നാല് വിഭാഗങ്ങളിലായാണ് നടക്കുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം

ENGLISH SUMMARY:

Federal bank kochi marathon third edition on February 9