രജതജൂബിലി ആഘോഷമാക്കാന്‍ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ്. വിദ്യാമൃതം, ധനമൈത്രി, സ്നേഹിത തുടങ്ങി 25 സാമൂഹിക സേവന പദ്ധതികളാണ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവുകളും സാമ്പത്തിക സാക്ഷരതാ മിഷനും സംഘടിപ്പിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ബ്രാഞ്ച് തലത്തില്‍ അഡ്വൈസി ഫോറവും രൂപീകരിക്കും. നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവരും പങ്കെടുത്തു.