അസറ്റ് ഹോംസും ബിഎല്‍എമ്മും സംയുക്തമായി കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യ പാര്‍പ്പിട പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. ശാസ്തമംഗലത്താണ് അസറ്റ് വിസ്മയം എന്ന പേരില്‍ ഫ്ലാറ്റ‌് നിര്‍മാണം തുടങ്ങുന്നത്. അസറ്റ് ഹോംസിന്റെ 116–ാം പദ്ധതിയാണ്. ബി.എല്‍.എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറും അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍കുമാറും ചേര്‍ന്നാണ് ഭവന പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രീമിയം എക്സോടിക് സീരിസിലെ 3, 4 ബി.എച്ച്.കെ അപ്പാര്‍ട്ട്മെന്‍റുകളുടെ പദ്ധതിയാണ് അസറ്റ് വിസ്മയം. ചടങ്ങില്‍ അസറ്റ് ഹോംസ് സി.ഇ.ഒ ടോണി ജോണ്‍, ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.