ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ ഇനി കോട്ടയത്തും. രണ്ട് നിലകളിലായി 3 ലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണ്ണത്തിലാണ് ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ എം.സി.റോഡിനോട് ചേർന്ന് മണിപ്പുഴയിൽ പ്രവർത്തനം തുടങ്ങിയത്. ഹൈപ്പർ മാർക്കറ്റിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന മാളിൽ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്റ്റും ഉൾപ്പെടും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനായിരുന്നു ഉദ്ഘാടനം. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, MPമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഹാരിസ് ബീരാൻ തുടങ്ങിയവർ മുഖ്യാതിഥികളായി.