ദുബായിൽ ഫ്ലാറ്റും വില്ലുകളും വാങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ആഢംബര വില്ലകൾക്കൊപ്പം സാധാരണക്കാരെ വരെ ആകർഷിക്കാൻ തക്ക വിലയിൽ വീടുകൾ ലഭ്യമാണെന്നതാണ് ഇതിന് പ്രധാനകാരണം. ടെൻ എക്സ് പ്രോപ്പർട്ടീസ് അത്തരം പ്രോജക്ടുകളാണ് മുന്നോട്ടുവയ്ക്കുന്നത്.
കുറഞ്ഞ നികുതി, ഉയർന്ന വരുമാനം, സുരക്ഷ, രാജ്യാന്തര ട്രാൻസിറ്റ് ഹബ്ബ് എന്ന നിലയിൽ ദുബായുടെ വളർച്ച. ഇതൊക്കെയാണ് നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം. വാടക കൂടിയതോടെ സ്വന്തമായി വീട് വാങ്ങുന്നതാണ് ലാഭമെന്ന ചിന്തയിലേക്ക് സാധാരണക്കാരും എത്തി. അത്തരക്കാരെ ലക്ഷ്യമിട്ട് സ്റ്റുഡിയോ അപാർട്മെന്റുകൾ മുതൽ അങ്ങോട്ട് ടയർ വൺ,ടു, ത്രീ എന്നിങ്ങനെ പല സാധ്യതകളാണ് ടെൻ എക്സ് പ്രോപ്പർട്ടീസ് മുന്നോട്ടുവയ്ക്കുന്നത്. നാല് ലക്ഷം ദിർഹം മുതൽ ഇവ ലഭ്യമാണ്.
5000 മുതൽ 12000 ദിർഹം വരെ മാസവരുമാനമുള്ള ആർക്കും ദുബായിൽ വീട് സ്വന്തമാക്കാൻ കഴിയുന്ന പദ്ധതികളാണ് ടെൻ എക്സ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്നത്. റസിഡൻസ് വീസ ഇല്ലാതെതന്നെ വിദേശികൾക്ക് നിയുക്ത സ്ഥലങ്ങളിൽ ഫ്രീഹോൾഡ് പ്രോപ്പർട്ടികൾ വാങ്ങാം. പ്രാദേശിക സ്പോൺസർമാരുടെ ആവശ്യമില്ല. നിക്ഷേപകരായി കഴിഞ്ഞാൽ ഗോൾഡൻ വീസ ഉൾപ്പെടെ ലഭിക്കുമെന്നതും വലിയ ആകർഷണമാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച താമസസൗകര്യം ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വസ്തുവകകൾ സ്വന്തമാക്കാൻ ലോണും ലഭിക്കും.