
പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.എല്‍.എം ആക്സിവ ഫിൻവെസ്റ്റിന്റെ ബിസിനസ് കോൺക്ലേവ് കോട്ടയത്ത് നടന്നു. 'ഇന്ത്യാസ് ഡിക്കേഡ് 'എന്ന പ്രമേയത്തിലായിരുന്നു കോൺക്ലെവ്. കെ.എല്‍.എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ടി.പി.ശ്രീനിവാസൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം ആക്സിവ ഫിൻവെസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർ എം.പി.ജോസഫ് അധ്യക്ഷനായി. സി.ഇ.ഒ മനോജ് രവി കോർപ്പറേറ്റ് പ്രസന്റേഷൻ നടത്തി. കെ.എല്‍.എം ആക്സിവ ഫിൻവെസ്റ്റിന്റെ ഇരുപത്തഞ്ചാം വർഷ പ്രത്യേക പരിപാടികളുടെ ഭാഗമായി വിവിധയിടങ്ങളിൽ കോൺക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്.