
കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിസിനസ്സ് കോൺക്ലേവ് സംഘടിപ്പിച്ചു. പാലക്കാട് നടന്ന കോൺക്ലേവ് കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ എം.പി.ജോസഫ് ഐ.എ.എസ് അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, സി.ഇ.ഒ മനോജ് രവി, പ്രസിഡന്റ് വി.സി.ജോർജുകുട്ടി തുടങ്ങിയവർ സംസാരിച്ചു.