kodungallor-gold-2

TAGS

തൃശൂർ കൊടുങ്ങല്ലൂരിൽ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച അറുപത് പവനോളം സ്വർണം കാണാതായതായി യുവതിയുടെ പരാതി. എടമുട്ടം സ്വദേശിനി സുനിതയാണ് സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി കൊടുങ്ങല്ലൂർ പൊലീസിൽ പരാതിപ്പെട്ടത്.

എടമുട്ടം സ്വദേശിനി സുനിതയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിൽ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങൾ കാണാതായതായി പരാതിപ്പെട്ടത്.

സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിൽ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കാണാതായതായുള്ള പരാതി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ്  ആഭരണങ്ങൾ ലോക്കറിൽ വെച്ചത്. പിന്നീട് പലപ്പോഴായി വേറെയും ആഭരണങ്ങൾ സൂക്ഷിച്ചു. ബെംഗ്ലൂരുവിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിശദീകരണം. സുനിതയും ബാങ്ക് അധികൃതരും കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

Complaint that the gold kept in the locker of the Co-operative Bank is missing