online-thetf

TOPICS COVERED

ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച നടത്തിയ ഡെലിവറി ബോയിസ് പിടിയിൽ. ഫ്ലിപ്പ്കാർട്ട്  വഴി വിലകൂടിയ മൊബൈൽ ഫോൺ വരുത്തിയ ശേഷം കവർച്ച നടത്തിയവരാണ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പോത്തൻകോട് അയിരൂപ്പാറ സ്വദേശി 24 കാരനായ  അരുൺ, 27 കാരന് അജ്മൽ എന്നിവർ ഡെലിവറി ബോയിസ് ആണ്. ഇവർ തന്നെയാണ് ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് മൊബൈല് തട്ടിയെടുത്തത്. ഇവരുടെ തട്ടിപ്പിനെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്  . വ്യാജ വിലാസത്തിൽ ഓൺലൈൻ വഴി മൊബൈൽ ഫോണുകൾ ഓർഡർ ചെയ്തു വരുത്തും. ഇവർ തന്നെ മൊബൈല് ഡെലിവറി ചെയ്യാനായി പോകും. എന്നാല് മേല്‍വിലാസക്കാരൻ മടക്കി അയച്ചതായി കാണിച്ച് തിരികെ ഡെലിവറി സ്ഥാപനത്തിൽ  എത്തിക്കും. ഇതിന്  മുൻപായി പാക്കറ്റിലുള്ള മൊബൈൽ ഫോണുകൾ എടുത്ത ശേഷം കവറുകൾ മാത്രമാണ് ഇവർ തരിച്ചു നല്കുന്നത്. 

ഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 10 വിലപിടിപ്പുള്ള മൊബൈൽ ഫോണുകളാണ്. ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി. വില്പന നടത്തിയ ആറ് മൊബൈൽ ഫോണുകൾ മംഗലപുരം പൊലീസ് കണ്ടെടുത്തു. റിട്ടേൺ ആയ പാക്കറ്റുകളിൽ നിന്നും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത്  ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഏജൻസിയായ ഇ- കാർട്ടാണ് കണ്ടെത്തിയത്. തുടർന്ന് മംഗലാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കോടതിയില് ഹാജരാക്കി റിമന്‍ഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.