പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെതിരെ പൊലീസ് കുറ്റപത്രം നല്‍കി.  മനു അറസ്റ്റിലായതിന് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്ന് കെ.സി.എ പുറത്താക്കിയിരുന്നു. ഏഴു കേസുകളില്‍ നാലു കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

പോക്സോ, ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ശേഷവും മനു പീഡനം തുടര്‍ന്നുവെന്നും നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും പൊലീസ് തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ENGLISH SUMMARY:

Chargesheet filed against former kca coach m manu in pocso case