കൊച്ചിയില്‍ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അബ്ദുല്‍ റഹ്മാന്‍, അട്ടക്കുളങ്ങര സ്വദേശി സബിന്‍ എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ബാനര്‍ജി റോഡിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിഹാര്‍ സ്വദേശി രജനീഷ് കുമാറിനെ ഇരുവരും ക്രൂരമായി മര്‍ദിച്ചത്.
ബാറില്‍ മദ്യപിക്കാനെത്തിയ യുവാക്കളോട് കാര്‍ ബാറിന്‍റെ പാര്‍ക്കിങ്ങിലേക്ക് മാറ്റിയാടാന്‍ ആവശ്യപ്പെട്ടതായിരുന്നു പ്രകോപനം. ക്രൂരമായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം മനോരമ ന്യൂസ് വ്യാഴാഴ്ച വാര്‍ത്ത നല്‍കിയതിന് ശേഷമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രണ്ട് ദിവസങ്ങള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും നിസാരവകുപ്പുകളാണ് ചുമത്തിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.