തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. കവർച്ചയ്ക്കിടെ ഉണ്ടായ കൊലപാതകം എന്നാണ് പോലീസിന്റെ നിഗമനം.
തിരുപ്പൂർ പള്ളടത്ത് ആണ് അതിക്രൂരമായി ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവൻ എടുത്തത്. ഭർത്താവ്, ഭാര്യ, മകൻ എന്നിവരെയാണ് വെട്ടിക്കൊന്നത്. 72 കാരനായ ദൈവ ശികാമണിയെ വീടിന് സമീപത്തെ തോട്ടത്തിൽ വച്ച് വെട്ടി. ശബ്ദം കേട്ട് രക്ഷിക്കാൻ എത്തിയ ഭാര്യ അലമാതളിനെയും മകൻ സെന്തികുമാറിനെയും തുടർന്ന് ആക്രമിക്കുകയായിരുന്നു. കവർച്ചയ്ക്ക് ആയി നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. സ്വർണവും പണവും വെട്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. IT കമ്പനി ജീവനക്കാരനായ സെന്തിൽകുമാർ മാതാപിതാക്കളെ കാണനായി കോയമ്പത്തൂരിൽ നിന്ന് എത്തിയതായിരുന്നു. രാവിലെ വീട്ടിൽ എത്തിയ നാട്ടുകാരനാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പള്ളടം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്. പ്രതികളെ പിടികൂടാൻ 5 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.