വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടാമ്പി കൂട്ടുപാതയിലെ ഹൽവ നിർമാണ കമ്പനി പൂട്ടിച്ചു. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥാപനത്തിന് പൂട്ടുവീണത്.
അൽ അമീൻ ഹൽവ നിർമാണ കമ്പനിയാണ് തിരുമിറ്റക്കോട് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ പൂട്ടിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹല്‍വ നിര്‍മാണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. രുചികൂട്ടാന്‍ ചേർക്കുന്നത് രണ്ടുവർഷത്തിലേറെ പഴക്കമുള്ള ചെറിപ്പഴങ്ങളാണ്. ഇവ കേടുകൂടാതിരിക്കാൻ മറ്റു പല ദ്രാവകങ്ങളും ചേർക്കുന്നുണ്ട്. ഹൽവ നിര്‍മാണത്തിനായി വീപ്പകളിൽ സൂക്ഷിച്ചിരിക്കുന്ന ദ്രാവകങ്ങളിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനകാലത്തെ വിപണി ലക്ഷ്യമിട്ട് വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഹല്‍വ നിര്‍മാണമെന്നായിരുന്നു നടത്തിപ്പുകാരുടെ വിശദീകരണം.
പ്രാദേശിക വിപണിയിലും ഇവിടെ നിന്നുള്ള ഹല്‍വ ഇടംപിടിക്കുന്ന സ്ഥിതിയാണ്. വർഷങ്ങൾ പഴക്കമുള്ള ചെറിപ്പഴങ്ങളും അനുബന്ധ വസ്തുക്കളും ആരോഗ്യകപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിത വാസുദേവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.