മലപ്പുറം ചങ്ങരംകുളത്തു ഭാര്യയെയും മക്കളേയും പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. കീഴൂർ സ്വദേശി ജിജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ജിജിയുമായി അകന്നു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഭാര്യയും മക്കളും. പുലർച്ചയോടെ യുവതിയും മക്കളും ഉറങ്ങി ക്കിടന്ന സമയത്താണ് പ്രതി വീട്ടിലെത്തിയത്.
ജനൽ വഴി പെട്രോൾ ഒഴിച്ച ശേഷം തീ ഇടുകയായിരുന്നു. ശബ്ദം കേട്ട് യുവതിയും മക്കളും വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങരംകുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറെൻസിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. തെളിവ്ടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.