പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഓട്ടോഡ്രൈവർക്ക് എട്ടരവർഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. കള്ളിക്കാട് സ്വദേശി മേരിദാസിനാണ് കാട്ടാക്കട അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2022 ജൂണിൽ 14 വയസുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപ്രദവിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലാണ് കള്ളിക്കാട് മുകുന്ദറ സ്വദേശി മേരിദാസിനെ കോടതി ശിക്ഷിച്ചത്.
പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതായതിനൽ ഡിവൈഎസ്.പിയുടെ നേതൃത്വത്തിലാണ ്നെയ്യാർഡാം പൊലീസ് കേസ് അന്വേഷിച്ചത്. പ്രതിക്ക് എട്ടരവർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും പോക്സോ കോടതി വിധിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 21 സാക്ഷികളെ വിസ്തരിച്ചാണ് കോടതി വിധി പറഞ്ഞത്.