ദുര്‍ഗാ ക്ഷേത്രത്തിന് സമീപം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നവംബര്‍ 17ന് നടന്ന സംഭവത്തില്‍ യുവതിയെ ഒന്‍പത് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഡിസംബറില്‍ ഈ വിഡിയോ വാട്ട്സാപ്പ് വഴി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഏഴു പ്രതികളെ പിടിച്ചു. ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
കുൽദീപ് നാഥ് (23), ബിജോയ് രാഭ (22), പിങ്കു ദാസ് (18), ഗഗൻ ദാസ് (21), സൗരവ് ബോറോ (20), മൃണാൾ രഭ (19), ദിപങ്കർ മുഖിയ (21) എന്നീ പ്രതികളാണ് പിടിയിലായത്. കൂട്ടബലാല്‍സംഗത്തിന് ഇരയായ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.