mundackal-death

TOPICS COVERED

കൊല്ലത്ത് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ സ്കൂട്ടര്‍ ഒാടിച്ചത് പതിനഞ്ചുകാരനാണെന്ന് പൊലീസ് കണ്ടെത്തി. പരുക്കേറ്റ് ചികിത്സയിലായിരുന്ന  മുണ്ടയ്ക്കൽ സ്വദേശിനി സുശീലയാണ് മരിച്ചത്. അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വ്യാഴം വൈകിട്ട് 6.30 ന് മുണ്ടയ്ക്കൽ തുമ്പറ ദേവി ക്ഷേത്രത്തിന് മുന്നിലാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദർശനം കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുകയായിരുന്ന സുശീലയെ ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുശീല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരനാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. 

തില്ലേരി സ്വദേശിയായ പതിനഞ്ചുകാരനും ഇരുപത്തിയൊന്നുകാരിയുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവര്‍ അപകടം ശേഷം സ്ഥലത്തു നിന്ന് തന്ത്രപരമായി രക്ഷപെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈസ്റ്റ് പൊലീസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഇന്‍ഷുറന്‍സ് പോലുമില്ലാത്ത വാഹനമാണ് പതിനഞ്ചുകാരന്‍ ഒാടിച്ചതെന്ന് പൊലീസ് അറിയിച്ചു.