
പരാതിക്കാരന്‍
തൃശൂരിൽ ‘ഡെഡ് മണി’ തട്ടിപ്പുമായി സഹോദരങ്ങൾ രംഗത്ത്. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തുന്നത്. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, പ്രസീത എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. പണം നൽകിയവർ ഇപ്പോൾ നെട്ടോട്ടത്തിലാണ്. പ്രവാസിയായ മോഹനന് 45 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി മനോരമ ന്യൂസിനോട് പറഞ്ഞു.