വിവാദപ്പെട്ടിയല്ല, വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ പാലക്കാട്ട് ത്രസിപ്പിക്കുന്ന വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂ ട്ടത്തില്‍. പാലക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ചേലക്കര എന്ന ചെങ്കോട്ട കാത്ത് യു ആര് പ്രദീപ്. വയനാട്ടില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി. 2021ല്‍ ഷാഫി പറമ്പിലിന് നല്കിയ ഭൂരിപക്ഷത്തിന്റെ നാലിരട്ടി. പത്തനംതിട്ടക്കാരന് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്കിയ പാലക്കാടിന്റെ മനസില്‍ എന്തായിരുന്നു? വര്‍ഗീയതയുടെ വിജയമെന്ന് സിപിഎമ്മിന്റെ ആക്ഷേപം പാലക്കാടന്‍ ജനതയെ അവഹേളിക്കലോ?ചേലക്കരയിലെ വിജയം ഭരണവികാരമില്ലെന്നതിന്റെ തെളിവോ? വയനാട്ടില്‍ യുഡിഎഫ് സമ്പൂര്‍ണ ആധിപത്യം എന്നന്നേക്കുമായി ഉറപ്പിക്കുന്നോ? ഈ വിജയങ്ങളില്‍ തിളക്കമെത്ര?