TOPICS COVERED

സംഭലില്‍ സമാധാനം പുലരണമെന്ന് കര്‍ശനമായി പറഞ്ഞ സുപ്രീം കോടതി മതസംഘര്‍ഷം നാല് പേരുടെ ജീവനെടുത്ത സംഭലില്‍ നിന്നുമെത്തി രാജ്യമെമ്പാടും പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയാണ് നീതിപീഠം. ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജുമാമസ്ജിദിലെ സര്‍വേയാണ് കലാപത്തിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചത്. 1526ല്‍ മുഗള്‍ ഭരണാധികാരികള്‍ അമ്പലം തകര്‍ത്ത് പണിതതാണ് പള്ളി എന്ന തര്‍ക്കത്തിലാണ് തുടക്കം. തിടുക്കത്തിലുള്ള കോടതി ഉത്തരവും സര്‍വേയും വിലപ്പെട്ട മനുഷ്യജീവനുകളെടുത്തു. എല്ലാ പള്ളികള്‍ക്കുമിടയില്‍ ശിവലിംഗം തേടി പോവുന്ന പ്രവണത ശരിയല്ലെന്ന് പറഞ്ഞത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വാരാണസിയും മധുരയും പൊള്ളി നില്‍ക്കുമ്പോളാണ് ആ പട്ടികയിലേക്ക് സംഭലിന്‍റെ കൂടി കടന്ന് വരവ്. പള്ളി കുഴിക്കലാണോ പള്ളിക്കൂടം പണിയാനാണോ സര്‍ക്കാരുകളുടെ മുന്‍ഗണന എന്ന ചോദ്യം വീണ്ടും ഉയരുകയാണ് ഉത്തരേന്ത്യയില്‍. അയോധ്യ വഴി സംഭലിലേക്കും. 

ENGLISH SUMMARY:

Counter point discuss about Sambhal temple mosque dispute