മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്ന് ഇന്നേക്ക് നാല് മാസം തികഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 251 ആണ്.  എത്രയോ മനുഷ്യര്‍ കണ്ടെത്താനാവാത്തവിധം മണ്ണിലടിഞ്ഞുപോയി. ബാക്കിയുള്ളവര്‍ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും അവിടെയുണ്ട്. അടിയന്തരസഹായം, പുനരധിവാസം, പ്രത്യേക പാക്കേജ് എന്നൊക്കെ പറയുന്നതല്ലാതെ ആ പാവങ്ങളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഈ നാലുമാസം എന്തുചെയ്യാനായി എന്ന ചോദ്യം ബാക്കിയാണ്. എംപിയായ ശേഷം ഇന്ന് ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധി പറയുന്നു തനിക്കാവുന്നത് ചെയ്യുമെന്ന്. കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നു സമയബന്ധിതമായി സഹായിക്കുമെന്ന്. പുനരധിവാസം വൈകിയെന്നാരോപിച്ചുള്ള  യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ചില്‍ വലിയ സംഘര്‍ഷമാണ് ഇന്നുണ്ടായത്. പരസ്പരമുള്ള പഴിചാരലുകള്‍ക്കപ്പുറം മനസറിഞ്ഞുള്ള സഹായമാണ് വയനാടിന് ആവശ്യം. അത് ഇനിയും മനസിലാകാത്തത് ആര്‍ക്കാണ്? വയനാടിനെ വഞ്ചിക്കുന്നത് ആരാണ്?

ENGLISH SUMMARY:

Counter point discuss about Wayanad landslide rehabilitation