TOPICS COVERED

ആഭ്യന്തരവകുപ്പിലിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലാത്ത മുഖ്യമന്ത്രി, ആ സ്ഥാനം ഒഴിയണമെന്ന് ഭരണമുന്നണിയില്‍ നിന്നുള്ള എംഎല്‍എ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് ഉറക്കെ പറ​ഞ്ഞിരിക്കുന്നു. എഡിജിപി എംആര്‍ അജിത്കുമാര്‍  മറ്റൊരു മരുമകന്‍ ആയിരിക്കുമെന്ന് വരെ പി.വി.അന്‍വര്‍ എംഎല്‍എ ഇന്ന് കടത്തിപറഞ്ഞു. സ്വര്‍ണക്കടത്ത്, പൂരം കലക്കല്‍, ആര്‍എസ്എസ് കൂടിക്കാഴ്ച തുടങ്ങി പലകേസുകളില്‍ പലവഴിക്ക് അന്വേഷണം നേരിടുന്നയാളാണ് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി.  പൊതുജനമധ്യത്തില്‍ നാണം കെട്ടിട്ടും, മുഖം രക്ഷിക്കാനെങ്കിലും ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ പോലും കഴിയാത്തത്ര എന്ത് കടപ്പാടാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അജിത് കുമാറിനോടുളളത്? എഡിജിപിയെ വെളുപ്പിക്കാന്‍ ഇനിയെത്ര അന്വേഷണം വേണ്ടിവരും?  

ENGLISH SUMMARY:

Talking Point on the press meet of PV Anwar