പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, അനധികൃതമായി കൈപ്പറ്റുന്ന 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ ക്രമക്കേടുകളുടെ തീരെ ചെറിയൊരു അംശം മാത്രമാണിത്, എന്നത് ഓരോ ദിവസവും തെളിയുകയാണ്. കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഗതിയുടെ ഗൗരവം കൂടുതല്‍ വ്യക്തമാകുന്നത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ BMW കാര്‍ ഉടമകളും സര്‍വീസ് പെന്‍ഷന്‍കാരുമടക്കമുണ്ട്.  42ല്‍ 38 പേരും അനര്‍ഹരാണ്.  ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ് ധനകാര്യവകുപ്പ്.  ശക്തമായ നടപടിയെന്ന് ധനമന്ത്രിയും പറയുന്നു. പാവങ്ങള്‍ക്കുള്ള പദ്ധതിയില്‍ കൈയിട്ടുവാരുന്ന ഈ തട്ടിപ്പിന്‍റെ ആഴമെത്രയാണ്?

ENGLISH SUMMARY:

Talking point discuss about Welfare pension fraud