കണ്ണൂര്‍ മാടായി കോളജിനു മുന്നില്‍ കഴിഞ്ഞദിവസം കണ്ട അസാധാരണമായ രംഗങ്ങള്‍ ചില കാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ഗ്രൂപ്പും കലഹവും പുത്തരിയല്ലാത്ത കോണ്‍ഗ്രസ് പക്ഷെ ഇവിടെ തെരുവിലിരുന്ന് പലതും പറയുന്നു, കയ്യൂക്ക് കാട്ടുന്നു. ഒരു ഭാഗത്ത് കോഴിക്കോട് എം.പി എം.കെ.രാഘവനുണ്ട്. മറുഭാഗത്ത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഒരുചേരിക്കും കീഴടങ്ങാത്ത ഡി.സി.സിയാവട്ടെ ഇരുപക്ഷത്തുനിന്നും ആളുകളെ തിരഞ്ഞുപിടിച്ച് ശാസിക്കുന്നു, ശിക്ഷിക്കുന്നു. സിപിഎമ്മിനോട് പതിനെട്ടടവും പയറ്റി നില്‍ക്കേണ്ട കണ്ണൂരില്‍ രാഘവനെച്ചൊല്ലി പാര്‍ട്ടി രണ്ടുവഴിക്കായിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ വൈകാരികമായി കാണുന്ന എം.കെ.രാഘവനും പിന്നോട്ടില്ലെന്ന് വ്യക്തം. മാടായിയില്‍ നടക്കുന്നത് എന്താണ്? ആരാണ്, ആരുടേതാണ് ശരി?