ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് ഡിംപിൾ റോസ്. വീടുകളിലെ സ്വീകരണ മുറിയിൽ നുണക്കുഴിയിൽ വിരിയുന്ന മുഖവുമായി ഇവളെത്തുമ്പോള്‍ കാണാന്‍ കാഴ്ചക്കാരേറെയായിരുന്നു. ഇപ്പോള്‍ ഏറെ സന്തോഷമുള്ള ഒരു വാര്‍ത്തയുമായിട്ടാണ് നടിയും ഭര്‍ത്താവ് ആൻസൻ ഫ്രാൻസിസും തങ്ങളുടെ യു ട്യൂബ് ചാനലിലെത്തിയിരിക്കുന്നത്.
താൻ ഗർഭിണിയാണെന്നും കുഞ്ഞാവയെ കാത്തിരിക്കുകയാണെന്നും യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയില്‍ ഡിംപിളും ആൻസനും പറഞ്ഞു. പ്രഗ്നൻസി ജേണി സ്റ്റാർട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. കുറേ മാസങ്ങൾ സേഫായി മുന്നോട്ട് പോകാനുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം എന്നും താരം വിഡിയോയിൽ പറഞ്ഞു