മികച്ച അഭിപ്രായം സ്വന്തമാക്കി പ്രഭാസിന്റെ കല്‍ക്കി 2898 എഡി . ദുല്‍ഖറിന്‍റെ സാന്നിദ്ധ്യമാണ് മലയാളി പ്രേക്ഷകരെ ചിത്രത്തില്‍ ആകൃഷ്‍ടരാക്കുന്ന ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്.  വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്.

പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന, ദിഷാ പഠാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 'സുമതി'യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രമായ് കമൽഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്സി'യായി ദിഷാ പഠാനിയും വേഷമിടുന്നു. ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യിൽ ദൃശ്യാവിഷ്കരിക്കുന്നത്.

ENGLISH SUMMARY:

Kalki AD 2898 is one of the most anticipated projects of the year. The film has a unique conept of mythological science fiction set in the futuristic, post-apocalyptic world and the movie is made with high production value