നടൻ മമ്മൂട്ടിക്ക് മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡിന്റെ മികച്ച നടനുള്ള എന്റർടെയിനർ ഓഫ് ദ ഇയർ പുരസ്കാരം . അനശ്വര രാജനാണ് മികച്ച നടി. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനാണ് അൾടിമേറ്റ് എന്റർടെയ്നർ പുരസ്കാരം. അങ്കമാലി അഡല്ക്സ് കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു പുരസ്കാര ചടങ്ങ്.
കാതൽ, ഭ്രമയുഗം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് എന്റർടെയിനർ ഓഫ് ദ ഇയർ ആക്ടർ പുരസ്കാരം . മോഹൻലാലിൽനിന്ന് അവാർഡ് സ്വീകരിച്ച് മമ്മൂട്ടിയുടെ തകർപ്പൻ റാംപ് വാക്ക്.
നടനെന്ന നിലയിൽ ഏറെ ദൂരം പോകാനുണ്ടെന്ന് മമ്മൂട്ടി. നേരിലെ അഭിനയത്തിനാണ് അനശ്വര രാജന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് . ആടുജീവിതം ഒരുക്കിയ ബ്ളസിയാണ് മികച്ച സംവിധായകൻ.
മാസ്റ്റർ എന്റർടെയ്നർ സംവിധായകനുള്ള പുരസ്ക്കാരം സത്യൻ അന്തിക്കാട് നടൻ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി ആകെ ഇരുപത്തിയാറ് പുരസ്കാരമാണ് വിതരണം ചെയ്തത്.