dinesh-panikkar-2

സര്‍ക്കാര്‍ രൂപീകരിക്കുന്ന സിനിമാനയം ടെലിവിഷന്‍ മേഖലയ്ക്കും ബാധകമാക്കും. ഇതിന്റെ ഭാഗമായി ടെലിവിഷന്‍ രംഗത്തെ 'ആത്മ' ഉള്‍പ്പടെയുള്ള സംഘടനകളുമായി ഷാജി എന്‍.കരുണ്‍ സമിതി ചര്‍ച്ചചെയ്തു. ടി.വി മേഖലയെയും പരിഗണിച്ചത് സ്വാഗതാര്‍ഗമെന്ന് 'ആത്മ' ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം, വേതന തുല്യത, ജോലിഭാരം , വനിതാ പ്രവര്‍ത്തകരുടെ അടിസ്ഥാന സൗകര്യം പ്രശ്നം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമിതിയെ അറിയിച്ചുവെന്ന് ദിനേശ് പണിക്കര്‍‌ പറഞ്ഞു.

ENGLISH SUMMARY:

Kerala film policy will also be applied to the television sector; ATMA general secretary Dinesh Panicker