TOPICS COVERED

പ്രഖ്യാപന സമയം മുതല്‍ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍റെ മാര്‍ക്കോ. മലയാളത്തിലെ മോസ്​റ്റ് വയലന്‍റെ ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ബ്ലഡ് എന്ന പാട്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രവി ബസ്റൂറിന്‍റെ സംഗീതത്തില്‍ ഡബ്​സിയാണ് ഗാനം പാടിയിരുന്നത്. പിന്നാലെ പാട്ടിലെ രംഗങ്ങള്‍ എക്​സ്​ട്രീ വയലന്‍സിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഗൈഡ്​ലൈന്‍സ് പാലിച്ച് വീണ്ടും അണിയറ പ്രവര്‍ത്തകര്‍ പാട്ട് പുറത്തിറക്കിയിരുന്നു. 

എന്നാല്‍ പാട്ടില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുമെന്നാണ് ഇപ്പോള്‍ മാര്‍ക്കോ ടീം അറിയിച്ചിരിക്കുന്നത്. പാട്ടിന് സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ഡബ്​സിയുടെ ശബ്ദത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഡബ്​സിയുടെ ശബ്ദം പാട്ടിനു ചേരുന്നില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്. ഇപ്പോഴിതാ ഗായകനെ മാറ്റുകയാണെന്ന അറിയിപ്പാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതില്‍ തങ്ങവ്‍ പ്രതിബദ്ധരാണെന്നും അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ വോയ്​സ് ഉള്‍ക്കൊള്ളിച്ചുള്ള ബ്ലഡിന്‍റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് പുറത്തുവിട്ട പ്രസ്​താവനിയില്‍ പറയുന്നു. ഉണ്ണി മുകുന്ദനും ഇന്‍സ്​റ്റഗ്രാമില്‍ പ്രസ്​താവന പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

The crew of Marco has released a notice that the singer of the song Blood will be replaced