bhama-video

‘സമ്മർ ഇൻ ബത്‍ലഹേം’ എന്ന സിനിമയിലെ പാട്ടിന്‍റെ പശ്ചാത്തലത്തിൽ കാട്ടുവഴികളിലൂടെ ഓടിനടക്കുന്ന വിഡിയോ പങ്കുവച്ച് നടി ഭാമ. ഈ വിഡിയോയ്ക്കു താഴെ ചോദ്യമെറിഞ്ഞ വ്യക്തിക്ക് താരം നല്‍കിയ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

‘ഒരു കാട്ടുപൂവിനെപ്പോലെ ജീവിക്കൂ, സൂര്യപ്രകാശത്തിനായി തിരയൂ, മഴയ്ക്ക് ശേഷം വളരൂ, നിങ്ങളുടെ സവിശേഷതയെ ആശ്ലേഷിക്കൂ,’ എന്നീ വരികളോടെയാണ് ഭാമ വിഡിയോ പങ്കുവച്ചത്. അതിനു താഴെ ‘ഇവർക്കൊരു കുഞ്ഞില്ലേ?’ എന്ന ചോദ്യവുമായി ആരാധികയെത്തി. മകളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടുള്ള മറുപടിയാണ് ഭാമ കുറിച്ചത്. ‘അതെ. എനിക്കൊരു മകളുണ്ട്. പേര് ഗൗരി’, ഭാമ കുറിച്ചു.

നേരത്തെ താൻ സിംഗിൾ മദറാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. 2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

Google News Logo Follow Us on Google News

ENGLISH SUMMARY:

Actress Bhama shared a video of herself running through forest trails, inspired by the movie Summer in Bethlehem, with a caption encouraging people to embrace their uniqueness and grow like a wildflower. Responding to a fan's question about having children, Bhama revealed she has a daughter named Gauri. Though not active in films recently, Bhama remains prominent on social media and television, with her last movie being Khilaafath in 2018.