Image Credit: Instagram

ഇരുപതാം പിറന്നാള്‍ ആഘോഷിക്കുന്ന നടി അനിഘ സുരേന്ദ്രന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. മെറ്റാലിക് കോപ്പര്‍ ഷേഡ് ഗൗണ്‍ ആണ് താരം പിറന്നാള്‍ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. അനിഘ തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു ആണ് അനിഘയുടെ ആദ്യചിത്രം.

കഥ തുടരുന്ന എന്ന ചിത്രത്തില്‍ കണ്ട ആ മൂന്നുവയസുകാരിയെ പെട്ടെന്ന് 20കാരിയായി കണ്ട ഞെട്ടലിലാണ് ആരാധകര്‍. ബാലതാരത്തില്‍ നിന്നും നായികാ പദവിയിലേക്കുളള അനിഘയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മമ്മൂട്ടി, ആസിഫ് അലി, അജിത്, നയന്‍താര, എന്നിങ്ങനെ വലിയൊരു താരനിരയുടെ കൂടെ മകളായി അഭിനയിച്ച അനിഘ ഈ അടുത്തകാലത്താണ് നായികാപദവിയിലേക്ക് ഉയര്‍ന്നത്. അജിത് ചിത്രം യെന്നൈ അറിന്താലാണ് അനിഘയുടെ ആദ്യ തമിഴ്ചിത്രം. തെലുങ്ക് ചിത്രമായ ദി ഗോസ്റ്റിലൂടെ തെലുങ്ക് സിനിമാ മേഘലയിലേക്കും അനിഖ ചുവടുവെച്ചു.

മലയാള ചിത്രമായ കപ്പേളയുടെ തെലുങ്ക് പതിപ്പില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് അനിഘയാണ്. മലയാളത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന ബെന്‍ ആയിരുന്നു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ. മലയാളത്തില്‍ അനിഘ നായികയായെത്തിയത് ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലാണ്.