കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായർ ആണ് വധു. ഞായറാഴ്ച ആണ് വിവാഹം.
കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് കാളിദാസ് പറഞ്ഞു. ഇന്നലെ ചെന്നൈയില്‍ പ്രി വെഡിംഗ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.