ആന്റണി തട്ടിലും കീര്‍ത്തി സുരേഷും തമ്മിലുള്ള വിവാഹമാണ് സൈബറിടത്തെ ചര്‍ച്ച. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ പങ്കുവച്ചു. ചിരിയും കരച്ചിലും അടങ്ങിയ, തീര്‍ത്തും ഇമോഷണലായിരുന്നു ചടങ്ങുകള്‍ എന്ന് ചിത്രങ്ങളില്‍ വ്യക്തം. വിവാഹത്തിന് കണ്ണ് നിറയുന്ന കീര്‍ത്തിയുടെ കണ്ണുനീര് ആന്‍റണി തുടയ്ക്കുന്നുണ്ട്. പക്ക ഒരു തമിഴ് ട്രഡീഷണല്‍ പെണ്ണായിട്ടാണ് കീര്‍ത്തി സുരേഷ് ഒരുങ്ങിയിറങ്ങിയത്. ഹിന്ദു ആചാര പ്രകാരമാണ് ആദ്യത്തെ കല്യാണം. ക്രിസ്ത്യന്‍ ആചാരത്തിലുള്ള വിവാഹവും നടക്കും. ഇതിനിടെ വിവാഹ ശേഷം വളര്‍ത്ത് നായ ‘നൈക്കും’ ആയിട്ടുള്ള ചിത്രവും കീര്‍ത്തി പങ്കുവച്ചു. Also Read : സ്കൂള്‍ പ്രണയം സഫലം; കീര്‍ത്തിക്ക് പുതുജീവിതം; ആരാണ് വരന്‍ ആന്‍റണി തട്ടില്‍
നൈക്ക് എന്ന തന്റെ വളര്‍ത്തു നായയെ മകന്‍ എന്നാണ് പല അവസരങ്ങളിലും കീര്‍ത്തി സുരേഷ് വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് കീര്‍ത്തിയുടെ ആരാധകരും നൈക്കയെ, കീര്‍ത്തിയുടെ മകന്‍ എന്ന് തന്നെ വിളിക്കുന്നു. നൈക്കയ്ക്ക് വേണ്ടി ഒരു ഇന്‍സ്റ്റഗ്രാം പേജ് തന്നെ കീര്‍ത്തി സുരേഷ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ ഇഷ്ടപ്പെടുന്ന നൈക്കിന്റെ വിശേഷങ്ങളാണ് അതിലൂടെ പങ്കുവയ്ക്കുന്നത്. കേരളത്തിലാണ് നൈക്കയുള്ളത്. ഷൂട്ടിങ് സെറ്റില്‍ നൈക്കയെ മിസ്സ് ചെയ്യുന്നതിനെ കുറിച്ചും, ഇടയ്ക്ക് ലൊക്കേഷനിലേക്ക് നൈക്കയെ കൊണ്ടുപോകുന്നതിനെ കുറിച്ചുമൊക്കെ കീര്‍ത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.