കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായത്. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടായിരുന്നു വധു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. സിനിമാ ലോകത്ത് നിന്ന് ഒട്ടേറെ താരങ്ങളാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. ഇപ്പോഴിതാ വൈറല്‍ രാജേഷ് മാധവനിന്‍റെ കല്യാണത്തിന് ഭക്ഷണം കഴിക്കുന്ന റിമയും ലിയോണയുമാണ്. Read More : നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്
കല്യാണ സദ്യയ്ക്ക് മുന്നോടിയായി ഇലയില്‍ ഉപ്പോരി വിളമ്പുമ്പോള്‍ ലിയോന റിമയുടെ ഇലയില്‍ നിന്ന് എടുക്കുന്നു. ഈ സമയം നീ എന്‍റെ ഉപ്പേരി എടുക്കുന്നോ എന്ന തരത്തില്‍ ലിയോണയെ നോക്കുന്ന റിമയെ കാണാം. പൊരിച്ച മീന്‍ ഉണ്ടോ, സദ്യ കൊള്ളാമോ, എന്നിങ്ങനെ പോകുന്നു വിഡിയോ കമന്‍റുകള്‍.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.