pc-vishnunadh-mla-praises-actor-jagadish

'അപ്പുറം' (The Other Side) എന്ന സിനിമയിലെ ജഗദീഷിന്‍റെ പ്രകടനത്തെ പുകഴ്ത്തി, ഫെയ്സ്ബുക്ക് പോസ്റ്റുമായി പിസി വിഷ്ണുനാഥ് എം.എല്‍.എ. മനോഹരമായ പ്രമേയമുള്ള സിനിമയാണിതെന്നും, ചിത്രത്തിൽ ആശ്ചര്യപ്പെടുത്തുന്ന പെർഫോമൻസ് ആണ് പ്രിയപ്പെട്ട ജഗദീഷ് ചേട്ടന്റേതെന്നും അദ്ദേഹം കുറിച്ചു. 

അപ്പുറത്തിലെ കഥാപാത്രം  ജഗദീഷിന്‍റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലാവുകയാണ്. IFFK ഉദ്ഘാടന ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം ജഗദീഷുമായി സംസാരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ദുലക്ഷ്മിയാണ്  അപ്പുറം എന്ന ചിത്രത്തിന്റെ സംവിധായിക. 

പോസ്റ്റിന്റെ പൂർണരൂപം

ഇത്തവണ IFFK യിൽ ഉദ്ഘാടന ചിത്രത്തിന് ശേഷം തിയറ്ററിൽ ആദ്യം കണ്ട സിനിമ ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' (The Other Side) ആണ്.

മനോഹരമായ പ്രമേയമുള്ള സിനിമയാണ്. ചിത്രത്തിൽ ആശ്ചര്യപ്പെടുത്തുന്ന പെർഫോമൻസ് ആണ് പ്രിയപ്പെട്ട ജഗദീഷ് ചേട്ടന്റേത്. അടുത്തിടെ വന്ന ഓരോ സിനിമയിലും ഒന്നിനൊന്ന് മെച്ചപ്പെട്ട  അഭിനയമാണ് ജഗദീഷ് ചേട്ടൻ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സൂക്ഷ്മത അഭിനന്ദനാർഹമാണ്. 

അപ്പുറത്തിലെ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലാവുകയാണ്. പ്രദർശനത്തിനുശേഷം അൽപനേരം ജഗദീഷ് ചേട്ടനുമായി സിനിമയ്ക്ക് അപ്പുറമുള്ള വിശേഷങ്ങൾ പങ്കുവെച്ചു. 

ENGLISH SUMMARY:

PC Vishnunadh MLA praises actor Jagadish; IFFK