ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന അഭിനേത്രിയാണ് ശ്രിന്ദ. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രിന്ദ മുന്നില്‍ തന്നെ.
താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പ്ലെയ്ന്‍ വെള്ളയില്‍ ചുവപ്പ്, മഞ്ഞ ഷേഡിലുള്ള പൂക്കൾ പ്രിൻ്റ് ചെയ്ത സാരിയും സ്ലീവ്ലെസ് ബ്ലൗസുമാണ് ശ്രിന്ദയുടെ വേഷം. ചുവപ്പ് ബൊഡെയ്ന് വില്ല പൂക്കള്‍ക്കൊപ്പം ശ്രിന്ദയും സാരിയും കൂടുതല്‍ മനോഹരമാകുന്നു.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രിന്ദ. താരത്തിന്‍റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും വിഡിയോകളും ശ്രദ്ധ നേടാറുണ്ട്.
ബൊഗെയ്ന്‍ വില്ലയാണ് ഒടുവില്‍ റിലീസ് ചെയ്ത ശ്രിന്ദയുടെ ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഫഹദ് ഫാസില്‍, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍, ഷോബി തിലകന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു