TOPICS COVERED

അയര്‍ലന്‍ഡ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം  സ്വദേശിനിയും. പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവിയാണ് അയര്‍ലന്‍ഡ്  തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്.നവംബർ 29ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് മഞ്ജു. ഫിംഗാല്‍ ഈസ്റ്റ് (ഡബ്ലിന്‍) മണ്ഡലത്തിൽ നിന്നാണ് മഞ്ജു ജനവിധി തേടുന്നത്.മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി.ഡിയുമായി ചേർന്നാണ് മഞ്ജു മത്സരിക്കുന്നത്.   

ഡബ്ലിലെ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് മഞ്ജു. രാജസ്ഥാനിൽ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദില്‍ കിങ് ഫൈസല്‍ ഹോസ്പിറ്റലിൽ ജോലി ചെയ്തു. പിന്നീട്  ഭർത്താവ് ശ്യാം മോഹനോടൊപ്പം അയർലൻഡിലെത്തിയ മഞ്ജു ഡബ്ലിനിലെ മേറ്റര്‍ ഹോസ്പിറ്റലില്‍ ചേരുകയായിരുന്നു.   

ഇന്ത്യൻ കരസേനയിൽ സുബേദാർ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു ദേവി. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്‍റെ സ്ഥാപകരിലൊരാളായ ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.

ENGLISH SUMMARY:

malayali woman becoma a candidate in ireland general election 2024