ദേശീയദിനത്തോട് അനുബന്ധിച്ച് പുതിയ പാസ്പോർട്ട് സീൽ പുറത്തിറക്കി സൗദി അറേബ്യ. രാജ്യത്ത് എത്തുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഞങ്ങൾ സ്വപ്നം കാണുകയും നേടുകയും ചെയ്യുമെന്ന മുദ്രാവാക്യം ഉയർത്തിയാണ് സൗദി 93ാം ദേശീയദിനം ആഘോഷിക്കുന്നത്.
വിപുലമായ പരിപാടികളാണ് ദേശീയദിനത്തോട് അനുബന്ധിച്ച് ഒരുക്കിയത്. രാജ്യത്തുടനീളമുള്ള റോഡുകളും റൗണ്ട്എബൗട്ടുകളും ദേശീയ പതാകയും ഹോർഡിങ്ങുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പല കെട്ടിടങ്ങളും സൗദി പതാകയുടെ പച്ച നിറം അണിഞ്ഞു. സൈനിക അഭ്യാസകളും അരങ്ങേറി. 93 ഇടങ്ങളിലായാണ് ആഘോഷപരിപാടികൾ ഒരുക്കിയതെന്ന് റിയാദ് അധികൃതർ അറിയിച്ചു.
National Day ; Saudi Arabia has released a new passport seal
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.