TAGS

രണ്ട് ദിവസം മഴ പൂർണമായി മാറി നിന്നതോടെ യുഎഇയിലെ ജനജീവിതം സാധാരണനിലയിലേക്ക്. ദുബായിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും വെള്ളക്കെട്ട് നീക്കാനായി. ഷാർജയിൽ പലയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയാളികൾ ഉൾപ്പെടെ സജീവമാണ്.

മഴയെതുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്ന പ്രവൃത്തി രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ദുബായിലെ ഒട്ടുമിക്ക റോഡുകളിലെയും വെള്ളം നീക്കാനായിട്ടുണ്ടെങ്കിലും ഗതാഗതം പൂർണമായും പൂർവസ്ഥിതിയിൽ ആയിട്ടില്ല. ദുബായ്എയർപോർട്ട്‌ ടണൽ ഉൾപ്പെടെയുള്ള തുരങ്ക പാതകളിൽ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമംതുടരുകയാണ്. യു.എ.ഇ അധികൃതര്‍ക്കൊപ്പം മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിവിധ കൂട്ടായമകൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പലയിടത്തും രക്ഷപ്രാവർത്തനും നടത്തുന്നത്.  വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് ഭക്ഷണവുമെത്തിച്ചു നൽകുന്നുണ്ട് ഇവർ

ഷാർജയിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. വെള്ളം നീക്കം ചെയ്യാൻ ആകാത്തതിനാൽ സുരക്ഷ കണക്കിലെടുത്ത് കെട്ടിടസമുച്ചയങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇതേതുടർന്ന് പലരും വീടുവിട്ട് ബന്ധുവീടുകളിലേക്ക് മാറി. വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാട് പറ്റി. പപലയിടത്തും ഗതാഗതം കുരുക്ക് രൂക്ഷമാണ്.   മഴയിൽ ഒലിച്ചുപോയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മെട്രോ സറ്റേഷനുകൾ ഉൾപ്പെടെയുള്ള വിവിധ പൊതുയിടങ്ങളിൽ ശേഖരിച്ചുവച്ചിട്ടുണ്ട്. മഴ ഏറെ നാശം വിതച്ച ദുബായിലെയും വടക്കൻ എമിരേറ്റിലെയും ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സഹായമെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ നമ്പർ ഒരുക്കിയിട്ടുണ്ട് . അതേസമയം മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  ഞായറാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ പ്രവചനം

Dubai rain follow up